കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 33,720 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 4215 രൂപയായി. ദിവസങ്ങളായി നീണ്ടു നിന്ന തകർച്ചക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്വർണവിലയിൽ വർധനവ് ഉണ്ടായത്. എംസിഎക്സ് ഉൾപ്പടെയുള്ള കമ്മോഡിറ്റി എക്സ്ചേഞ്ചുകളിൽ ഗോൾഡിന്റെ ഫ്യൂച്ചർ വിലകളും ഉയരുകയാണ്. ആഗോള വിപണിയിൽ സ്വർണത്തിന്‍റെ വില ഔൺസിന് 1731.49 ഡോളറായും ഉയർന്നു.
Read also: എയർ ഇന്ത്യ വിൽപ്പന; പട്ടികയിൽ ടാറ്റയും സ്‌പൈസ് ജെറ്റും മാത്രം







































