അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച ‘അൽഭുതം’ ഒടിടി റിലീസിനെത്തി. റൂട്ട്സിന്റെ ഒടിടി പ്ളാറ്റ്‌ഫോമിൽ വിഷു റിലീസായാണ് ചിത്രമെത്തിയത്. 15 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയായ സിനിമയാണ് ‘അൽഭുതം’. ജയരാജിന്റെ നവരസ സീരീസിലെ നാലാമത്തെ ചിത്രം കൂടിയാണിത്.
ദയാവധത്തിന് അനുമതി തേടുന്ന ഒരാളുടെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രം പ്രമേയമാക്കുന്നത്. ദയാവധം നടക്കുന്ന ദിവസം രാവിലെ ഒമ്പത് മണി മുതൽ പതിനൊന്നര വരെ ആശുപത്രിയിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം കെപിഎസി ലളിത, മംമ്ത മോഹൻദാസ്, കാവാലം ശ്രീകുമാർ തുടങ്ങിയവരും ഹോളിവുഡ് നടീനടൻമാരും ചിത്രത്തിലുണ്ട്.
രണ്ടേകാൽ മണിക്കൂർ കൊണ്ടാണ്, ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമ ചിത്രീകരിച്ചത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ച ഫീച്ചർ ഫിലിം എന്ന പേരിൽ ഈ ചിത്രം ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്.
Read Also: ചാമ്പ്യൻസ് ലീഗ്; സെമിഫൈനൽ ലൈനപ്പായി







































