കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വർധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4370 രൂപയും പവന് 34,960 രൂപയുമായി.
വിഷുവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് സ്വർണ വിപണി സജീവമായിരുന്നു എന്നാണ് വ്യാപാരികൾ വിലയിരുത്തുന്നത്. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1740 ഡോളർ നിരക്കിൽ ക്രമപ്പെട്ടത് വിലയിലെ അടുത്ത മുന്നേറ്റത്തിന്റെ മുന്നോടിയാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൊവ്വാഴ്ച സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവാണ് ഉണ്ടായത്. ചൊവ്വാഴ്ച വ്യാപാരം അവസാനിച്ചത് ഗ്രാമിന് 4340 രൂപയിലും പവന് 34,720 രൂപയിലുമായിരുന്നു.
Read Also: സുരേഷ് ഗോപിയുടെ ആദ്യ ഒടിടി റിലീസ്; ജയരാജിന്റെ ‘അൽഭുതം’ പുറത്തിറങ്ങി







































