ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള യാത്രയാണ് റദ്ദാക്കിയത്. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് യാത്ര മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു.
മെയ് 8നാണ് ഇന്ത്യ യൂറോപ്യൻ യൂണിയൻ ഉച്ചകോടി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം റദ്ദാക്കിയതിനാൽ ഉച്ചകോടി വിർച്വലായി നടത്താൻ സാധ്യതയുണ്ട്. അതേസമയം, കോവിഡ് പ്രതിസന്ധി മൂലം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനവും റദ്ദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനവും റദ്ദാക്കിയിട്ടുണ്ട്.
Read also:തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം







































