ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 18,257 പുതിയ കോവിഡ് –19 കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 42 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,25,428 ആയി.
നിലവിൽ 1,28,690 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ഡെൽഹിയിൽ കഴിഞ്ഞ ദിവസം 544 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യതലസ്ഥാനത്ത് 607 പേർ സുഖം പ്രാപിച്ചപ്പോൾ രണ്ടുപേർക്ക് ജീവൻ നഷ്ടമായി. ഡെൽഹിയിൽ നിലവിൽ 2,264 കോവിഡ് -19 കേസുകളാണുള്ളത്.
അതേസമയം, മഹാരാഷ്ട്രയിൽ 2,760 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ അഞ്ച് മരണങ്ങളും റിപ്പോർട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 80,01,433 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
Most Read: ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് എതിരെ ആർഎസ്എസ് നിയമ നടപടിക്ക്