ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായാണ് സൂചന. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ ആയിരത്തിലധികം രോഗികളാണുള്ളത്. 19 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ആയിരത്തിന് മുകളിലാണ് ഡെൽഹിയിലെ പ്രതിദിന കൊറോണ രോഗികൾ. ആശുപത്രിയിൽ അഡ്‌മിറ്റ് ആകുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഓഗസ്‌റ്റ് ഒന്നിത് 3.23 ആയിരുന്നു രാജ്യത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ ഓഗസ്‌റ്റ് 17 ആയപ്പോഴേക്കും അത് 6.23 ശതമാനമായി ഉയർന്നു. ഓഗസ്‌റ്റ് ഒന്നിന് 4274 ആയിരുന്നു സജീവ കേസുകൾ. എന്നാൽ ഓഗസ്‌റ്റ് 17ന് 6, 809 ആയി ഉയർന്നുവെന്ന് കണക്കുകൾ വ്യക്‌തമാക്കുന്നു.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിൽസ തേടുന്നവരുടെ എണ്ണം വർദ്ധിച്ചുവെന്ന് ഡെൽഹി എൽഎൻജെപി ആശുപത്രിയിലെ മെഡിക്കൽ ഡയറക്‌ടർ ഡോ. സുരേഷ് കുമാർ പറഞ്ഞു. പുതിയ വകഭേദമാണ് രോഗം വീണ്ടും വേഗത്തിൽ പടരാൻ കാരണമാകുന്നത്. കൂടുതൽ പഠനം നടക്കുകയാണെന്നും ഡോ. സുരേഷ് വ്യക്‌തമാക്കി.
കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത്, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പൊതുജനങ്ങളോട് ബൂസ്‌റ്റർ ഷോട്ടുകൾ എടുക്കാൻ അഭ്യർഥിച്ചു. ബൂസ്‌റ്റർ ഡോസ് ഉപയോഗിക്കുന്ന രോഗികൾ രണ്ട് ഡോസ് വാക്‌സിനെടുത്തവരെക്കാൾ സുരക്ഷിതരാണെന്ന് ഇദ്ദേഹം പറഞ്ഞു. 18 വയസു കഴിഞ്ഞ, വാക്‌സിനുകളുടെ രണ്ടും കോഴ്‌സും പൂർത്തീകരിച്ച് 3 മാസം പിന്നിട്ടവർക്ക് ബൂസ്‌റ്റർ ഡോസ് എടുക്കാവുന്നതാണ്.
Most Read: റോഹിങ്ക്യകൾ തടങ്കല്‍ കേന്ദ്രത്തില്‍ തുടരണം; ആഭ്യന്തര മന്ത്രാലയം