Fri, Apr 26, 2024
27.1 C
Dubai
Home Tags Covid increasing in kerala

Tag: covid increasing in kerala

24 മണിക്കൂറിനിടെ രാജ്യത്ത് ആയിരത്തിലധികം കോവിഡ് കേസുകൾ; ബൂസ്‌റ്റർ ഡോസ് അനിവാര്യം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതായാണ് സൂചന. ഡൽഹിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളിൽ ആയിരത്തിലധികം രോഗികളാണുള്ളത്. 19 ശതമാനത്തിന് മുകളിലാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ആയിരത്തിന് മുകളിലാണ് ഡെൽഹിയിലെ പ്രതിദിന...

വായുവിലൂടെയും കോവിഡ് പകരാം, മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ചയരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: വായുവിലൂടെയും കോവിഡ് പകരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. ലാൻസറ്റ് ജേർണലിൽ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാസ്‌ക് ധരിക്കുന്നതിൽ വീഴ്‌ച വരുത്തിയാൽ രോഗം...

സ്‌ഥിതി ആശങ്കാജനകം, വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ശക്‌തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ...

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനിമുതൽ ഒരു ദിവസം 200 പേരെ മാത്രമേ ഒപിയിൽ പരിശോധിക്കുകയുള്ളു. സന്ദർശകരെ അനുവദിക്കില്ല. രോഗിക്ക് ഒപ്പം ഒരാളെ...

എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ; നാളെ മുതൽ പ്രാബല്യത്തിൽ

കൊച്ചി: കോവിഡ് വ്യാപനം വർധിക്കുന്ന എറണാകുളത്ത് ജില്ലാ ഭരണകൂടം പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളടക്കം 113 ഡിവിഷനുകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊച്ചി കോർപ്പറേഷനിലെ അഞ്ച് വാ‍‍ർഡുകളിലും ലോക്ക്ഡൗൺ ബാധകമാണ്. ബുധനാഴ്‌ച...

ഒന്നിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കും, രണ്ടാം തരംഗം നേരിടാന്‍ കേരളം സജ്‌ജം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്‌റ്റുകൾ പരമാവധി വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു...

എറണാകുളത്ത് അടിയന്തരമായി ഡിസിസികളും സിഎഫ്എല്‍ടിസികളും സജ്‌ജമാക്കും

തിരുവനന്തപുരം: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്‌തീൻ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല യോഗം ചേര്‍ന്നു. തദ്ദേശ...

കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം; സന്ദർശകർക്ക് വിലക്ക്

കോട്ടയം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിലെ 12 ഡോക്‌ടർമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിൽ കൂടിയാണ് തീരുമാനം. വാർഡുകളിൽ ഇനി മുതൽ സന്ദർശകരെ അനുവദിക്കില്ല....
- Advertisement -