കുവൈത്ത് സിറ്റി: മലപ്പുറം എടപ്പാൾ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു. വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം ഐലക്കാട് റോഡ് ശ്രീവൽസം ആശുപത്രിക്കടുത്ത് താമസിക്കുന്ന മനമക്കാവിൽ സൈനുദ്ദീൻ എന്ന അഷ്‌റഫ് (55) ആണ് മരിച്ചത്. 20 വർഷത്തോളമായി പ്രവാസിയാണ്.
കുവൈത്തിലെ മെറ്റീരിയൽ സപ്ളൈ കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. രണ്ടു ദിവസമായി അസുഖബാധിതനായി കുവൈത്തിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്ത് അൽ-സ്വബാഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് 7.10നുള്ള കുവൈത്ത് എയർവേയ്‌സിൽ കൊച്ചിയിലേക്ക് അയച്ചു. നാളെ പുലർച്ചെ 2.50ന് വിമാനം കൊച്ചിയിലെത്തും.
കുവൈത്ത് കെകെഎംഎ മാഗ്‌നെറ്റ് ടീമിനൊപ്പം പിസിഡബ്‌ള്യുഎഫിന് വേണ്ടി ജനസേവന കൺവീനർ പിവി റഹീമും ചേർന്നാണ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഭാര്യ: ഹബീബ. മക്കൾ: ബനീഷ്, ഷാനിബ് (ഖത്തർ), ഉവൈസ്, ഇസ്‌ഹാഖ് (വിദ്യാർഥി). ഖബറടക്കം പിലാക്കൽ മഹല്ല് ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ.
Most Read| ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്, കാലവർഷം 27ന് എത്തിയേക്കും





































