കൊച്ചി: കടവന്ത്ര വിദ്യാനഗറിൽ ഫ്‌ളാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സഞ്‌ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണതാണ് അപകടത്തിന് കാരണമായത്. കോൺക്രീറ്റ് ബീം പൊട്ടിവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടി മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
നിർമാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. ജോലി ചെയ്‌ത് കൊണ്ടിരിക്കെ സഞ്‌ജീവിന്റെ മുകളിലേക്ക് കോൺക്രീറ്റ് പാളി അടർന്ന് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസുമെത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്.
Read also: വൈറ്റിലയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മരണം







































