കൊച്ചി: മലയാള സിനിമയിലെ സ്‌ത്രീ കൂട്ടായ്‌മയായ ഡബ്ള്യൂസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് ക്യാംപയിന് പിന്തുണയുമായി നടി ഭാവന. മഞ്‌ജു വാര്യർ, കനി കുസൃതി, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ അയ്യപ്പൻ, രഞ്‌ജിനി ഹരിദാസ്, സയനോര ഫിലിപ്പ് തുടങ്ങി സിനിമാ രംഗത്തെ അനവധിപേർ ക്യാംപയിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇവർക്ക് പുറമെയാണ് നടി ഭാവനയും സൈബർ ഇടങ്ങളിലെ ഉപദ്രവങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഞാൻ എന്തുവേണമെങ്കിലും പറയും എന്നെ ആരും കണ്ടുപിടിക്കില്ല എന്നതാണോ അതോ, ഇങ്ങനെ പറയുന്നത് വഴി എനിക്ക് കുറച്ച് ശ്രദ്ധ ലഭിക്കട്ടെ എന്നതാണോ ഇത്തരക്കാരുടെ മനോഭാവമെന്ന് അറിയില്ലെന്ന് ഭാവന വീഡിയോയിൽ പറയുന്നു. “ഇത്തരക്കാരുടെ മനോഭാവം എന്തുതന്നെയെങ്കിലും അത് ശരിയല്ല. പരസ്‌പരം ദയവോടെ പെരുമാറുക”യെന്ന് ഭാവന കൂട്ടിച്ചേർത്തു.
സമൂഹ മാദ്ധ്യമങ്ങളിൽ ഒരു പ്രൊഫൈൽ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയിൽ എന്തങ്കിലും പറയുക, കമന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ സ്‌ത്രീകൾക്ക് എതിരെയാണ് കൂടുതലും കണ്ടുവരുന്നതെന്നും ഭാവന പറയുന്നു.
സിനിമാരംഗത്തെ പ്രമുഖർക്ക് പുറമെ ടെലിവിഷൻ അവതാരകരും സാംസ്‌കാരിക രംഗത്തെ പ്രതിഭകളും ക്യാംപയിന്റെ ഭാഗമായിരുന്നു.
Read also: പാർഥിവ് ഇനി മുംബൈ ഇന്ത്യൻസിനൊപ്പം; ടീമിന്റെ കരുത്ത് കൂടുമെന്ന് അധികൃതർ