ധാക്ക: ബംഗ്ളാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കൻ മേഖലയായ ഉത്തരയിൽ മൈൽസ്‌റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് ക്യാമ്പസിൽ തകർന്നുവീണത്.
അപകടം നടക്കുമ്പോൾ സ്‌കൂളിൽ വിദ്യാർഥികൾ ഉണ്ടായിരുന്നു. പ്രാദേശിക സമയം ഉച്ചയ്‌ക്ക് 1.06നായിരുന്നു സംഭവമെന്ന് ബംഗ്ളാദേശ് സൈന്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കോളേജ് കാന്റീനിന്റെ പുറത്തേക്കാണ് വിമാനം വീണതെന്നാണ് റിപ്പോർട്.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!





































