കൊച്ചി: ഇടപ്പള്ളി ഫ്ളാറ്റിൽ താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. 63 കാരിയായ ചന്ദ്രികയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപത്തെ ഫ്ളാറ്റിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
12ആം നിലയിൽ നിന്ന് ഇവർ താഴേക്ക് ചാടിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ നടക്കാൻ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയാതായിരുന്നു. പിന്നീടാണ് ഫ്ളാറ്റിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിനൊപ്പം ദുബായിൽ താമസിക്കുന്ന ഇവർ കഴിഞ്ഞ ദിവസമാണ് ചികിൽസക്കായി കൊച്ചിയിൽ എത്തിയത്.
Most Read: പാക് സൈനിക കേന്ദ്രത്തിൽ സ്ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു







































