പാക് സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം; ജനങ്ങളെ ഒഴിപ്പിച്ചു

By News Desk, Malabar News
gas cylinder blast-Bengaluru
Representational Image
Ajwa Travels

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ സൈനിക കേന്ദ്രത്തിൽ സ്‌ഫോടനം. സിയാൽകോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. തീപിടിത്തത്തെ തുടർന്നാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. വടക്കൻ പാകിസ്‌ഥാനിലാണ് സിയാൽകോട്ട് ആയുധ സംഭരണകേന്ദ്രം.

വെടിമരുന്നുകൾ ഉൾപ്പടെ സൂക്ഷിക്കുന്ന സ്‌ഥലമാണിത്. ഒന്നിലധികം തവണ സ്‌ഫോടനം ഉണ്ടായി. തീപിടുത്തത്തിന് കാരണമെന്തെന്ന് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല; ദ ഡെയ്‌ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വിറ്ററിലൂടെ അറിയിച്ചു. സ്‌ഥലത്ത്‌ നിന്ന് ചാര നിറമുള്ള കനത്ത പുക ഉയരുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെ സൈന്യം ഒഴിപ്പിച്ചു.

പാകിസ്‌ഥാന്റെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ്‌ സിയാൽകോട്ട് കന്റോൺമെന്റ്. 1852ൽ ബ്രിട്ടീഷ് ഇന്ത്യൻ ആർമിയാണ് ഇത് സ്‌ഥാപിച്ചത്.

Most Read: കോവിഡ് നഷ്‌ടപരിഹാരം; വ്യാജ അപേക്ഷകരെ കണ്ടെത്തണമെന്ന് കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE