വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും

കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.

By Senior Reporter, Malabar News
Wayanad Tunnel Project
Ajwa Travels

തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഫെബ്രുവരിയിൽ തുടക്കമാകും. അടുത്തമാസം മധ്യത്തോടെ കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നായിരിക്കും തുടക്കം.

തുടർന്ന് ഒരാഴ്‌ചയ്‌ക്കകം തന്നെ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്ന് പാറതുരക്കൽ പ്രവൃത്തി ആരംഭിക്കും. ഒരേ സമയത്തുതന്നെ ഇരുധ്രുവത്തിൽ നിന്ന് തുരന്നുപോകുന്നതാണ് നിർമാണരീതി. ഇതിനായുള്ള എല്ലാവിധ സംവിധാനങ്ങളും സജ്‌ജമായതായി പൊതുമരാമത്തുവകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ വികെ. ഹാഷിം പറഞ്ഞു.

തുരങ്കപാതയുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തുരങ്കമുഖത്തേക്കുള്ള തടസങ്ങളെല്ലാം നീങ്ങിയിട്ടുണ്ട്. 12 മണിക്കൂർ ഷിഫ്‌റ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്. പാറ തുരക്കൽ ആരംഭിക്കുന്നതോടെ 24 മണിക്കൂറും പ്രവൃത്തി നടക്കും. തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടറുകൾ തുരങ്കപാതയ്‌ക്ക് അരികിലായി പൂർത്തിയായിട്ടുണ്ട്.

താൽക്കാലിക പാലത്തിന്റെ നിർമാണവും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ഭീമൻപാറകൾ തുരക്കേണ്ടതുണ്ട്. ഇവിടേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിക്കുന്നതിനുള്ള റോഡുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. പാറ പൊട്ടിക്കുന്നതിനുള്ള ക്രഷർ യൂണിറ്റ്, ഡമ്പിങ് യൂണിറ്റ് എന്നിവ സജ്‌ജമാണ്.

മേപ്പാടി ഭാഗത്തും പ്രവൃത്തികൾ ഊർജിതമാണ്. മറിപ്പുഴ മുതൽ മീനാക്ഷിപാലം വരെ സമീപ റോഡ് ഉൾപ്പടെ 8.73 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ഇരട്ട തുരങ്കങ്ങളാണ്. നാലുവർഷംകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. പ്രവൃത്തി ഉൽഘാടനം കഴിഞ്ഞ ഓഗസ്‌റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.

വയനാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ് ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണത്തോടെ സാഫല്യമാകാൻ പോകുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2134 കോടി രൂപ ചിലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.

വയനാട്ടിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂർ ആയി കുറയും. താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം. തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE