ഹിച്ച്കോക്ക് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ അനിൽ ആന്റോ, അമലേന്ദു കെ രാജ്, ഷെർഷാ ഷെരീഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറക്കി. ആർജെ മഡോണ എന്നാണ് ചിത്രത്തിന്റെ പേര്. മിസ്റ്ററി ത്രില്ലർ എന്ന രീതിയിൽ ഏറെ നിഗൂഢത നിറച്ചാണ് ടൈറ്റിൽ പോസ്റ്റർ. നവാഗതനായ ആനന്ദ് കൃഷ്ണ രാജാണ് സംവിധാനം.
റേഡിയോ ജോക്കിയായ മഡോണ എന്ന യുവതി, തനിക്കേറ്റവും പ്രിയപ്പെട്ട പുരുഷനോടൊപ്പം ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിക്കുന്നതും, എന്നാൽ തികച്ചും അപരിചിതമായ സ്ഥലത്ത് എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ആനന്ദ് കൃഷ്ണ രാജ്-അനിൽ ആന്റോ കൂട്ടുകെട്ടിൽ നേരത്തെ പുറത്തിറങ്ങിയ ഹൊറർ-ത്രില്ലർ ഷോർട്ട്ഫിലിം ‘റിയർവ്യൂ’ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിന്റെ തിരക്കഥയും, ചിത്രസംയോജനവും സംവിധായകൻ ആനന്ദ് കൃഷ്ണ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം-അഖിൽ അക്സ, സംഗീതം-രമേശ് കൃഷ്ണൻ എംകെ, വരികൾ-ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്ടർ-ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ-ജെസ്വിൻ മാത്യു ഫെലിക്സ്, മേക്കപ്പ്-മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്ടർ-നിരഞ്ജൻ, വിഎഫ്എക്സ്-മനോജ് മോഹൻ, ഡിസൈൻ-സനൽ പികെ, പിആർഒ-പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്-എംആർ പ്രൊഫഷണൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Read also: ‘മിഷൻ സി’ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും







































