‘മിഷൻ സി’ ട്രെയിലർ ഇന്ന് റിലീസ് ചെയ്യും

By PR Sumeran, Special Correspondent
  • Follow author on
The 'Mission C' Malayalam Movie trailer will be released today
Ajwa Travels

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന, മുഴുനീള ആക്‌ഷൻ ത്രില്ലർ മൂവി ‘മിഷൻ സി’യുടെ ട്രെയിലർ ഇന്ന് വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പ്രമുഖ താരങ്ങളും സാങ്കേതിക വിദഗ്‌ധരും അവരവരുടെ സാമൂഹിക മാദ്ധ്യമ പേജുകളിലൂടെയാണ് റിലീസ് ചെയ്യുക.

ടെററിസ്‌റ്റുകൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്‌റ്റ് ബസും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന നിമിഷങ്ങളുമാണ് മിഷൻ സി.

അപ്പാനി ശരത്ത് നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘മിഷൻ സി’. അണിയറക്കാര്‍ റിയലിസ്‌റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിൽ കൈലാഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ക്യാപ്റ്റന്‍ അഭിനവ് എന്നാണ് കൈലാഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇവരെ കൂടാതെ മേജർ രവി, ജയകൃഷ്‌ണൻ, ബാലാജിശർമ്മ എന്നിവരും അണിനിരക്കുന്നു. 35ഓളം പുതുമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

സുനില്‍ ജി ചെറുകടവിന്റെ വരികള്‍ക്ക് ഹണി, പാർഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. മനോരമ മ്യൂസിക്കാണ് ചിത്രത്തിലെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്. രാമക്കൽമേടും മൂന്നാർ പരിസരങ്ങളുമാണ് പ്രധാന ലൊക്കേഷൻ.

Actor Kailash In Mission C
പൊറിഞ്ചു മറിയം ജോസിൽ നൈല ഉഷയുടെ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മീനാക്ഷി ദിനേശാണ് നായിക. ഇവർ ആദ്യമായി നായികയാകുന്ന ചിത്രം കൂടിയാണിത്. വിനോദ് ഗുരുവായൂർ തന്നെ തിരക്കഥ നിർവഹിക്കുന്ന ചിത്രം തമിഴിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്യും.

Most Read: തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച അക്രമിയെ തുരത്തിയോടിച്ച് 11 വയസുകാരി; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE