‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജിസ് ജോയും കൈകോർക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ആസിഫിനെ കൂടാതെ ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എറണാകുളത്താണ് ചിത്രീകരണം.
സെന്‍ട്രല്‍ അഡ്വടൈയ്സിംങ് ഏജന്‍സിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് രാഹുല്‍ രമേഷ് ആണ്. ബോബി സഞ്ജയ്യുടെ കഥയ്‌ക്ക് ജിസ് ജോയ് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിദ്ധിഖ്, ഡോ. റോണി ഡേവിഡ് രാജ്, ശ്രീഹരി, റേബ മോണിക്ക, അതുല്യ ചന്ദ്ര, ശ്രീലക്ഷ്‌മി തുടങ്ങി ഒരു പിടി മികച്ച താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.
ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- എം ബാവ, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, കോസ്‌റ്റ്യൂം- സ്‌റ്റെഫി സേവ്യര്‍, എഡിറ്റര്‍- രതീഷ് രാജ്, സ്‌റ്റില്‍സ്- രാജേഷ് നടരാജന്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്‌ടര്‍- ഫര്‍ഹാന്‍ പി ഫൈസല്‍, അസിസ്‌റ്റന്റ് ഡയറക്‌ടര്‍മാർ- അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, ടിറ്റോ പി തങ്കച്ചന്‍, ടോണി കല്ലുങ്കല്‍, ശ്യാം ഭാസ്‌കരന്‍, ജിജോ പി. സ്‌കറിയ, ജസ്‌റ്റിന്‍ ജോര്‍ജ് പാരഡയില്‍, ആക്ഷന്‍- മാഫിയ ശശി, രാജശേഖര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.
Read Also: തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്താൻ സാധ്യത; പൊതുജനത്തെ ഒഴിവാക്കിയേക്കും






































