കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്(ഇഡി) രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. കസ്‌റ്റംസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലും സ്വപ്‌നക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഭാഗികമായ കുറ്റപത്രമാണ് സ്വപ്‌നക്കെതിരെ ഇ.ഡി സമര്‍പ്പിച്ചത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് സ്വപ്‌നക്ക് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.
എന്നാല്‍ യുഎപിഎ, കൊഫേപോസ ചുമത്തിയതിനാല്‍ നിലവില്‍ എന്‍.ഐ.എ കേസില്‍ ജാമ്യം ലഭിക്കാത്ത സ്വപ്‌നക്ക് പുറത്തിറങ്ങാനാകില്ല.
Read Also: ലൈഫ് മിഷന്‍; സിബിഐ അന്വേണത്തിന് ഇടക്കാല സ്‌റ്റേ