കണ്ണൂർ: ജില്ലയിലെ പാനൂരിൽ ബിജെപി പ്രവർത്തകന് നേരെ വധശ്രമം. ഓട്ടോ ഡ്രൈവർ മൊട്ടേമ്മൽ ആഷിക്കിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വൈദ്യർ പീടിക-കൂറ്റേരി കനാൽ റോഡ് ബൊമ്മക്കൽ വീട് പരിസരത്ത് വെച്ചാണ് യുവാവിന് നേരെ വധശ്രമം ഉണ്ടായത്.
രണ്ട് ആക്റ്റീവ സ്‌കൂട്ടറിൽ എത്തിയ നാലുപേർ കൂറ്റേരി ഭാഗത്ത് നിന്ന് വൈദ്യർ പീടിക ഭാഗത്തേക്ക് പോവുകയും തിരിച്ച് കൂറ്റേരി ഭാഗത്തേക്ക് വന്ന് യുവാവിനെ വെട്ടുകയുമാണ് ചെയ്‌തത്.
തലയ്‌ക്ക് പരിക്കേറ്റ ആഷിക്കിനെ തലശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, വധശ്രമത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
Most Read: പാലക്കാട് ഇരട്ടകൊലപാതകം; കൂടുതൽ അറസ്‌റ്റിന് സാധ്യതയെന്ന് ക്രൈം ബ്രാഞ്ച്


































