തിരുവനന്തപുരം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്‌ണുവിന്റെ മൃതദേഹമാണ് കരയ്‌ക്കടിഞ്ഞത്. ഇടവ വെറ്റക്കട കടപ്പുറത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് വിഷ്‌ണുവും രണ്ട് സുഹൃത്തുക്കളും കടലിൽ ഇറങ്ങിയത്. പിന്നാലെ തിരയിൽ അകപ്പെട്ടു. കൂട്ടത്തിലെ നാവായ്‌ക്കോണം സ്വദേശി കണ്ണനെ ഇന്നലെ മൽസ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയെങ്കിലും വിഷ്‌ണുവിനേയും ആരോമലിനെയും കണ്ടെത്താൻ കഴിഞ്ഞില്ല.
അതേസമയം ലൈഫ് ഗാര്‍ഡിന്റെ അഭാവം പ്രദേശത്ത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ആരോമലിനായി അയിരൂര്‍ പോലീസും പരവൂര്‍ ഫയര്‍ഫോഴ്‌സും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും സംയുക്‌തമായാണ് തിരച്ചില്‍ നടത്തുന്നത്.
മരിച്ച വിഷ്‌ണു ഐടിഐ വിദ്യാര്‍ഥിയും ആരോമല്‍ പത്താംക്ളാസ് വിദ്യാര്‍ഥിയുമാണ്. വിഷ്‌ണുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Most Read: ശബരിമല ചെമ്പോല വ്യാജം, മോൻസന്റെ വീട്ടിൽ ബെഹ്റ പോയതിന്റെ കാരണമറിയില്ല; മുഖ്യമന്ത്രി








































