ന്യൂഡൽഹി: ആഗ്ര-ലക്നൗ എക്സ്പ്രസ്സ് ഹൈവേയിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്. ആകെ 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്.
ഡൽഹിയിൽ നിന്നും ബിഹാറിലെ മധുബനിലേക്ക് പോവുന്ന ബസാണ് അപകടത്തിൽപെട്ടത് എന്ന് എന്നാണ് സൂചനകൾ. 30 പേർക്കാണ് പരിക്കുകൾ പറ്റിയതെന്നും മരണങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നും പോലീസ് പറയുന്നു. പിജിഐ സൈഫായി ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരിൽ 15 പേർ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ള 15 പേർ ആശുപത്രിയിൽ തുടരുകയാണ്. യാത്രക്കിടയിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.







































