‘കൃഷ്‌ണകുമാർ വലിച്ചിഴച്ച് മർദ്ദിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; പരാതിക്കാരി രംഗത്ത്
പാലക്കാട്: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെ പീഡന പരാതി നൽകിയ യുവതി വീണ്ടും ആരോപണവുമായി രംഗത്ത്. കൃഷ്‌ണകുമാർ തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
നൂറുകണക്കിന്...
‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം
കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...
കാസർഗോഡ് നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചു; അഞ്ചുമരണം
കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും...
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള പന്തീരാങ്കാവ് സ്വദേശിനിയായ 43-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്‌ചയാണ് ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട്...
മകനെയും നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു; കുട്ടിയെ രക്ഷപ്പെടുത്തി
തൃപ്പൂണിത്തുറ: മകനെയും വളർത്ത് നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന നാലാം ക്ളാസുകാരന്റെ അമ്മയുടെ ഇടപെടലിൽ പോലീസെത്തി വീട് തുറന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ...
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഇന്നും തുടരും; കുടുങ്ങിയ വാഹനങ്ങൾ കടത്തിവിട്ടു
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത നിയന്ത്രണം തുടരുമെന്ന് കലക്‌ടർ ഡിആർ. മേഘശ്രീ അറിയിച്ചു. ഇന്ന് നടക്കുന്ന വിദഗ്‌ധ സമിതിയുടെ പരിശോധനകൾക്ക് ശേഷമേ നിരോധനത്തിൽ അയവ് വരുത്തൂവെന്നും കലക്‌ടർ അറിയിച്ചു. ഇന്നലെ രാത്രിയോടെ...
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ്
തിരുവനന്തപുരം: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ...









































