തോരായിക്കടവ് പാലത്തിന്റെ ബീം തകർന്ന് തൊഴിലാളിക്ക് പരിക്ക്; റിപ്പോർട് തേടി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് തൊഴിലാളിക്ക് പരിക്ക്. അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ബീം ചെരിഞ്ഞ് വീണാണ് തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റത്. പുഴയുടെ മധ്യത്തിലാണ്...
എംആർ അജിത് കുമാറിന് തിരിച്ചടി; ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട് കോടതി തള്ളി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ...
സെബാസ്‌റ്റ്യന്റെ വീട്ടിലെ രക്‌തക്കറ ജെയ്‌നമ്മയുടേത്; നിർണായക വഴിത്തിരിവ്
കോട്ടയം: ജെയ്‌നമ്മ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്‌റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച...
സോനയുടെ ആത്‍മഹത്യ; റമീസിന്റെ മാതാപിതാക്കൾക്ക് എതിരെ കേസ്- ഒളിവിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി. റമീസ് ഒന്നാംപ്രതിയായ കേസിൽ പിതാവ് റഹീം രണ്ടാംപ്രതിയും...
‘ദേശീയ പാതകളിലെ പെട്രോൾ പമ്പുകൾ 24 മണിക്കൂറും തുറന്നു കൊടുക്കണം’
കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറിയായി ഉപയോഗിക്കാനാകില്ലെന്നും ഉപയോക്‌താക്കൾക്ക് മാത്രമേ ഉപയോഗിക്കാനാകൂവെന്ന ഇടക്കാല ഉത്തരവിൽ തിരുത്തുമായി ഹൈക്കോടതി. ദേശീയ പാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് 24 മണിക്കൂറും തുറന്നു കൊടുക്കണമെന്നാണ്...
വയനാട് ഉരുൾപൊട്ടൽ; വായ്‌പ എഴുതിത്തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം
കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്‌പ എഴുതിത്തള്ളുന്നതിൽ തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്‌തംബർ പത്തിനകം തീരുമാനം അറിയിക്കാനാണ് നിർദ്ദേശം.
ഇക്കാര്യത്തിൽ...
വിസി നിയമനം; സേർച്ച് കമ്മിറ്റിയെ നിയോഗിക്കും, പേരുകൾ നിർദ്ദേശിക്കൂ- സുപ്രീം കോടതി
ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ശുപാർശ തള്ളി സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ ഗവർണർ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ. ഇരു സർവകലാശാലകളിലും താൽക്കാലിക വിസിമാരെ കണ്ടെത്താൻ സുപ്രീം...
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; തൃശൂരിലും പ്രതികരിക്കാതെ സുരേഷ് ഗോപി
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. റെയിൽവേ...









































