Mon, Mar 23, 2026
24.9 C
Dubai

സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴ. മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി,...

പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു; സംസ്‌കാരം വൈകീട്ട്

തിരുവനന്തപുരം: മലയാളത്തിലെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 70 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ തിങ്കളാഴ്‌ച രാത്രി 11.50ഓടെയാണ് അന്ത്യം. നാല് വർഷമായി വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്ക്...

അധിക്ഷേപ പരാമർശം; അടൂരിനെതിരെ ഉടൻ കേസെടുക്കില്ല, നിയമോപദേശം തേടും

തിരുവനന്തപുരം: സിനിമാ കോൺക്ളേവിൽ വെച്ച് ദളിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷണനെതിരെയുള്ള പരാതിയിൽ പോലീസ് ഉടൻ കേസെടുക്കില്ല. നിയമോപദേശം തേടാനാണ് മ്യൂസിയം പോലീസിന്റെ തീരുമാനം. പോലീസ് മേധാവിയുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും...

വീടിനുള്ളിൽ രക്‌തക്കറ, 6 അസ്‌ഥിക്കഷ്‌ണങ്ങൾ കൂടി കണ്ടെത്തി; സെബാസ്‌റ്റ്യൻ സീരിയൽ കില്ലർ?

ആലപ്പുഴ: ചേർത്തല സ്വദേശികളായ ബിന്ദു പത്‌മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പ്രതിയുമായി തെളിവെടുപ്പ് തുടർന്ന് അന്വേഷണ സംഘം. വസ്‌ത്ര വ്യാപാരി സെബാസ്‌റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ചാണ്...

വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഒരാൾ കസ്‌റ്റഡിയിൽ

കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം...

‘നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം, ഒത്തുതീർപ്പിനില്ല’; കത്തയച്ച് തലാലിന്റെ സഹോദരൻ

സന: നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്ന് പിന്നോട്ടില്ലാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരുതരത്തിലുമുള്ള മധ്യസ്‌ഥതയ്‌ക്കും തയ്യാറല്ലെന്നും തലാലിന്റെ സഹോദരൻ അബ്‌ദുൽ...

അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കാറ്റിനും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

അടുത്ത മണിക്കൂറുകൾ നിർണായകം; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏറ്റവും വലിയ റഡാർ ചിത്രം പ്രകാരം...
- Advertisement -