വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ല; കണ്ടക്‌ടറെ മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും
കണ്ണൂർ: വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്‌ടർക്ക് മർദ്ദനം. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്‌ണുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും ബസിൽ വെച്ച് വിഷ്‌ണുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിഷ്‌ണു അടിയേറ്റ്...
‘നിമിഷപ്രിയ; വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു, പോസ്‌റ്റ് പിൻവലിച്ചത് വാർത്താ ഏജൻസി’
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. എക്‌സ് പോസ്‌റ്റ് പിൻവലിച്ചത്...
‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല, അതുല്യയുടെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തും’
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവ് സതീഷ് ശങ്കറിന്റെ...
‘ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല; ജയിലിൽ സുരക്ഷാ വീഴ്‌ചയുണ്ടായി’
തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജയിലിലെ സ്‌ഥിരം പ്രശ്‌നക്കാരനാണ്...
എംആർ അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റി; എക്‌സൈസ് കമ്മീഷണറായി നിയമിച്ചു
തിരുവനന്തപുരം: എംആർ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ശബരിമല ട്രാക്‌ടർ വിവാദത്തെ തുടർന്നാണ് അജിത് കുമാറിനെ പോലീസിൽ നിന്നും മാറ്റാൻ തീരുമാനിച്ചത്. നിലവിലെ എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ് അവധിയിൽ പ്രവേശിച്ചിരുന്നു....
വഞ്ചനാക്കേസ്; നിവിൻപോളിക്കും എബ്രിഡ് ഷൈനും പോലീസ് നോട്ടീസ്
തലയോലപ്പറമ്പ്: സാമ്പത്തികനഷ്‌ടം ഉണ്ടാക്കിയെന്ന നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്ക് നോട്ടീസ്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് തലയോലപ്പറമ്പ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.
എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ...
മഴ തുടരും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്, നദികളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ചില നദികളിൽ ജലസേചന വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പ് നിലനിൽക്കുന്നതിനാലാണ് അലർട്ടുകൾ പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ മണിമലയിൽ ഓറഞ്ച് അലർട്ടാണ്.
ആലപ്പുഴ അച്ചൻകോവിൽ, പത്തനംതിട്ട അച്ചൻകോവിൽ,...
ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; കണ്ണൂർ സെൻട്രൽ ജയിൽ അസി. സൂപ്രണ്ടിന് സസ്‌പെൻഷൻ
തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥർക്കെതിരെ വീണ്ടും നടപടി. കണ്ണൂർ സെൻട്രൽ ജയിൽ അസിസ്‌റ്റന്റ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തു. അസി. സൂപ്രണ്ട് റിജോ ജോണിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. ജയിൽ മേധാവി എഡിജിപി...









































