വടക്കൻ ജില്ലകളിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു, ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാസർഗോഡ്,...
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്‌ത...
മൃതദേഹങ്ങൾ എന്തിനാണ് നാട്ടിലെത്തിക്കുന്നത്? ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി
കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും മകൾ ഒന്നരവയസുകാരി വൈഭവിയും ഷാർജയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഇരുവരുടെയും മരണം...
സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
കോട്ടയം: സംസ്‌ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ 20 വരെ ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ...
അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വം, ട്രാക്‌ടറിൽ എത്തിയത് നിയമവിരുദ്ധം; ഹൈക്കോടതി
കൊച്ചി: എഡിജിപി എംആർ അജിത് കുമാർ ശബരിമലയിൽ ട്രാക്‌ടറിൽ എത്തിയ സംഭവത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. എഡിജിപി ട്രാക്‌ടറിൽ യാത്ര ചെയ്‌തത് നിർഭാഗ്യകരമാണെന്ന് വ്യക്‌തമാക്കിയ കോടതി, അജിത് കുമാറിന്റെ പ്രവർത്തി മനഃപൂർവ്വമാണെന്നും ചൂണ്ടിക്കാട്ടി....
നിമിഷപ്രിയയ്‌ക്ക് മാപ്പില്ല, വധശിക്ഷ നടപ്പാക്കണം; പ്രതികരിച്ച് തലാലിന്റെ സഹോദരൻ
കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ചു ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ്...
വിപഞ്ചികയുടെ ആത്‍മഹത്യ; കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന്, കുഞ്ഞിന്റെ സംസ്‌കാരം മാറ്റി
ഷാർജ: ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തെ തുടർന്ന് ഷാർജയിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച വിപഞ്ചികയുടെ (32) ആത്‍മഹത്യാ കേസ് സംസ്‌ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭർത്താവിന്റെ ക്രൂരപീഡനത്തെ തുടർന്നാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നും കാട്ടി അമ്മ...
സസ്‌പെൻഷൻ; കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി ഡോ. മോഹനൻ കുന്നുമ്മൽ. സസ്‌പെൻഷനിലുള്ള രജിസ്‌ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ...








































