ശബരിമല സ്വർണക്കൊള്ള; പോറ്റിക്കെതിരെ കൂടുതൽ കേസുകൾ എടുത്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി ജാമ്യത്തിൽ ഇറങ്ങാതിരിക്കാനുള്ള നീക്കവുമായി അന്വേഷണ സംഘം. പോറ്റിക്കെതിരെ കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് നീക്കം. റിയൽ എസ്‌റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ പോറ്റിക്കെതിരെ...
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പരാതിക്കാരിയായ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈമാസം 28ന് രാവിലെ പത്തുമണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുമ്പിൽ സത്യാഗ്രഹമിരിക്കുമെന്ന് സമര സമിതി നേതാക്കൾ...
‘പ്രായോഗികമല്ല, പിന്നിൽ രാഷ്‌ട്രീയം’; എസ്എൻഡിപി ഐക്യത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്
കോട്ടയം: എസ്എൻഡിപി യോഗവുമായുള്ള ഐക്യ ശ്രമത്തിൽ നിന്ന് പിൻമാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്‌ടർ ബോർഡിന്റെ തീരുമാനം. രാഷ്‌ട്രീയ നീക്കമുണ്ടെന്ന് മനസിലാക്കിയതുകൊണ്ടാണ് പിൻമാറാൻ കാരണമെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസിന് എല്ലാ...
കേന്ദ്രവും സംസ്‌ഥാനവും ശത്രുക്കളല്ല, സൗഹൃദത്തോടെ മുന്നോട്ട് പോകണം; ഗവർണർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വിപുലമായ റിപ്പബ്ളിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയപതാക ഉയർത്തി വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി,...
ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട്, ഗേ ഗ്രൂപ്പിൽ അംഗം, ഗ്രീമയോട് കടുത്ത അവഗണന
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ മകളുടെ ഭർത്താവ് ഉണ്ണിക്കൃഷ്‌ണനുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഉണ്ണിക്കൃഷ്‌ണന് താൽപര്യം ആൺ സുഹൃത്തുക്കളോട് ആയിരുന്നുവെന്ന് പോലീസ് വ്യക്‌തമാക്കി. ആൺകൂട്ടായ്‌മകളുടെ പല ഗ്രൂപ്പുകളിലും...
വിളപ്പിൽശാലയിൽ ഭാര്യയെ മർദ്ദിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ
തിരുവനന്തപുരം: വിളപ്പിൽശാല ചിലപ്പാറ അരുവിപ്പുറത്ത് ഭാര്യയെ ഭർത്താവ് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
രതീഷ് തന്നെയാണ് വിദ്യയെ...
വിഎസിനും കെടി. തോമസിനും പി. നാരായണനും പത്‌മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്‌മഭൂഷൺ
ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്‌മ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്‌റ്റിസ് കെടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം)...
‘കടുത്ത അച്ചടക്ക ലംഘനമെന്ന് സിപിഎം’; വി. കുഞ്ഞികൃഷ്‌ണൻ പുറത്തേക്ക്
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തൽ നടത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്‌ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കുഞ്ഞികൃഷ്‌ണൻ കടുത്ത...








































