വഴിപാടിനുള്ള തേൻ എത്തിച്ചത് ആസിഡ് കന്നാസിൽ; ഗുരുതര വീഴ്‌ച, കരാറുകാരന് നോട്ടീസ്
പത്തനംതിട്ട: വഴിപാടിനുള്ള തേൻ ശബരിമലയിൽ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. ഗുരുതര വീഴ്‌ചയെന്ന് കണ്ടെത്തിയ ദേവസ്വം വിജിലൻസ് ഇത് അഭിഷേകത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി. കരാറുകാരന് കാരണം കാണിക്കൽ നോട്ടീസ്...
നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി; രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പാലക്കാട്: യുവതിയുടെ ലൈംഗികപീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. വിവാഹ വാഗ്‌ദാനം നൽകി പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി, വധഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ്...
രാഹുലിന് കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത, ഇനി അറസ്‌റ്റ്?
പാലക്കാട്: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ വഴിത്തിരിവ്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി കൈമാറിയതോടെ, രാഹുലിന്റെ നില കൂടുതൽ പരുങ്ങലിലായി. വിവാദത്തിൽ അകപ്പെട്ട് പ്രതിച്‌ഛായ നഷ്‌ടപ്പെട്ട്...
സീബ്രാ ക്രോസിങ്ങിൽ വണ്ടി നിർത്തണം ഇല്ലെങ്കിൽ പണി കിട്ടും; യാത്രക്കാരുടെ സുരക്ഷ പ്രധാനം
തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷയ്‌ക്ക് നടപടികൾ കർശനമാക്കാൻ നിർദ്ദേശം നൽകി ഗതാഗത കമ്മീഷണർ സിഎച്ച് നാഗരാജു. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പിനും വോട്ടെണ്ണലിനും സംസ്‌ഥാന വ്യാപക ഡ്രൈഡേ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്‌ഥാനത്ത് മദ്യം ലഭിക്കില്ല. ഒമ്പതിന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ ഏഴിന് വൈകീട്ട് ആറുമണി മുതൽ ഒമ്പതിന് പോളിങ് അവസാനിക്കും വരെ...
‘പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ല, കേന്ദ്രത്തിന് നിവേദനം നൽകും’
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡ് കേരളത്തിൽ നടപ്പാക്കില്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ...
തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്ക് എതിരെ കേസ്
പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ്...
‘പോറ്റിക്ക് തന്ത്രിയുമായും മന്ത്രിയുമായും നേരത്തെ പരിചയം’; കുരുക്കായി പത്‌മകുമാറിന്റെ മൊഴി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ മൊഴി അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെയും തന്ത്രി കണ്‌ഠരര് രാജീവരെയും സംശയനിഴലിലാക്കുന്നതെന്ന് റിപ്പോർട്. മന്ത്രിയുമായി നേരത്തെ...









































