തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം; വോട്ടെടുപ്പ് നാളെ, വടക്കൻ ജില്ലകൾ പൂർണ സജ്‌ജം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടിങ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് വോട്ടെടുപ്പ്. ജില്ലകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
604 തദ്ദേശ...
‘പരാതിയിലും മൊഴിയിലും വൈരുധ്യം; സമ്മർദ്ദത്തിനും സാധ്യത, കുറ്റം തെളിയിക്കാൻ രേഖകളില്ല’
തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി ഉത്തരവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയുടെ പരാതിയിലും മൊഴികളിലും വൈരുധ്യം ഉണ്ടെന്നും, വിഷയത്തിൽ സംശയമുണ്ടെന്നുമാണ്...
ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം, കർശന ഉപാധികൾ
തിരുവനന്തപുരം: ബെംഗളൂരു സ്വദേശിനിയായ 23-കാരിയുടെ ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിൽ ഹാജരായി ഒപ്പിടണമെന്ന കർശന ഉപാധിയോടെയാണ്...
എന്തുകൊണ്ട് മുഖ്യമന്ത്രി വന്നില്ല? വിസി നിയമനത്തിൽ സമവായമില്ല, ചർച്ച പരാജയം
ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സർക്കാർ-ഗവർണർ തർക്കത്തിൽ സമവായമില്ല. മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും സമവായ ചർച്ചകൾക്കായി ഇന്ന് ഗവർണറെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ്...
കേന്ദ്രമന്ത്രിക്ക് ലോക്‌സഭയിൽ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്; ഇതെങ്ങനെ?
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വോട്ട് ചെയ്‌തതിൽ ആക്ഷേപവുമായി സിപിഐ നേതാവ് വിഎസ്.സുനിൽ കുമാർ. ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്‌തത്...
തദ്ദേശപ്പോര് ഇനി വടക്കൻ കേരളത്തിൽ; ഇന്ന് നിശബ്‌ദ പ്രചാരണം, നാളെ ജനവിധി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന വടക്കൻ കേരളത്തിൽ ഇന്ന് നിശബ്‌ദ പ്രചാരണം. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകീട്ട്...
ചിത്രപ്രിയയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ, ‘കല്ലുകൊണ്ട് തലയ്‌ക്കടിച്ചു’
കൊച്ചി: മലയാറ്റൂരിൽ 19-കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് ചൊവ്വാഴ്‌ച വീടിന് ഒരുകിലോമീറ്റർ അകലെ...
ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 70.28% പോളിങ്; രണ്ടാംഘട്ട ജില്ലകളിൽ കലാശക്കൊട്ട്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് ആറുവരെയിരുന്നു പോളിങ് സമയം. വരിയിൽ ഉണ്ടായിരുന്നവർക്ക് ഈ സമയം കഴിഞ്ഞും വോട്ട് ചെയ്യാനുള്ള അവസരം നൽകി. 6.30നുള്ള കണക്ക് പ്രകാരം...









































