ശബരിമല സ്വർണക്കൊള്ള; എൻ. വാസു 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ. വാസു അറസ്‌റ്റിൽ. ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ...
കുമ്പള-ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നാട്ടുകാർ പ്രതിഷേധത്തിൽ
കാസർഗോഡ്: കുമ്പള-ആരിക്കാടി ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പ് നൽകി. നാട്ടുകാരുടെ പ്രതിഷേധവും ആശങ്കയും നിലനിൽക്കെയാണ് ടോൾ പിരിക്കാനുള്ള...
ദേശീയപാത നിർമാണം; മണ്ണിനടിയിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: ദേശീയപാത നിർമാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി മുഹമ്മദ് ജുബരാൽ (48) ആണ് മരിച്ചത്. കുരീപ്പുഴ പാലത്തിന് സമീപം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം...
കളത്തിൽ മൂന്ന് ഏരിയ സെക്രട്ടറിമാർ; തിരുവനന്തപുരത്ത് എൽഡിഎഫ് സ്‌ഥാനാർഥികളായി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലെ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 93 സീറ്റുകളിലാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ പട്ടികയിൽ ഇല്ല. 70 സീറ്റുകളിൽ സിപിഎം മൽസരിക്കും. 31 സീറ്റുകളാണ് ഘടകകക്ഷികൾക്ക്.
ഇതിൽ...
പൊതുവേദിയിൽ മേയർക്ക് രാജിക്കത്ത് കൈമാറി കോൺഗ്രസ് കൗൺസിലർ; നാടകീയ രംഗം
കോഴിക്കോട്: മേയർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ സംഭവങ്ങൾ. നടക്കാവ് വാർഡിലെ കോൺഗ്രസ് കൗൺസിലർ അൽഫോൺസ മാത്യു കൗൺസിലർ സ്‌ഥാനം രാജിവെച്ച് ആംആദ്‌മി പാർട്ടിയിൽ ചേർന്നു. പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്ന മേയർ ബീന ഫിലിപ്പിന് വേദിയിൽ...
തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്
തിരുവനന്തപുരം: കേരളം ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ 9,11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. സംസ്‌ഥാനത്ത് ആകെ 1200 തദ്ദേശ സ്‌ഥാപനങ്ങളാണ് ഉള്ളത്....
ശിവപ്രിയയുടെ മരണം; അന്വേഷണത്തിന് വിദഗ്‌ധ സമിതി, റിപ്പോർട് ഉടൻ
തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദഗ്‌ധ സമിതി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറാണ് വിദഗ്‌ധ സമിതിയെ നിയോഗിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്...
ഭൂട്ടാൻ വാഹനക്കടത്ത്; ഒരു ആഡംബര കാർ കൂടി കസ്‌റ്റഡിയിൽ, രേഖകകൾ കീറിയ നിലയിൽ
കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് പട്ടാള വണ്ടികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്തു. കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിന് സമീപത്താണ് ഈ വാഹനം...








































