വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ല; കണ്ടക്‌ടറെ മർദ്ദിച്ച് ഭർത്താവും സുഹൃത്തുക്കളും
കണ്ണൂർ: വിദ്യാർഥിനിക്ക് കൺസെഷൻ നൽകിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്‌ടർക്ക് മർദ്ദനം. ഇരിങ്ങണ്ണൂർ സ്വദേശി വിഷ്‌ണുവിനാണ് മർദ്ദനമേറ്റത്. വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളും ബസിൽ വെച്ച് വിഷ്‌ണുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിഷ്‌ണു അടിയേറ്റ്...
ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു
കണ്ണൂർ: ശക്‌തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലാണ് സംഭവം. തെറ്റുമ്മൽ ഉന്നതിയിൽ എനിയാടൻ വീട്ടിൽ ചന്ദ്രൻ തെറ്റുമ്മൽ (78) ആണ് മരിച്ചത്. ചന്ദ്രനെ കൂത്തുപറമ്പ്...
റീമയുടെ സംസ്‌കാരത്തിന് പിന്നാലെ കുഞ്ഞിന്റെ മൃതദേഹവും കണ്ടെത്തി
കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം...
കണ്ണൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചിൽ
കണ്ണൂർ: പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലപ്ര സ്വദേശിനി എംവി റീമയാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകനായി അഗ്‌നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്. രാത്രി 12.45ഓടെ ചെമ്പല്ലിക്കുണ്ട്...
സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ...
തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം; പേവിഷബാധ സ്‌ഥിരീകരിച്ചു
കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുട്ടിയുടെ പരിശോധനാഫലം പുറത്തുവന്നു. തമിഴ്‌നാട് കള്ളക്കുറുശ്ശി സ്വദേശി മണിമാരന്റെ മകൻ ഹാരിത്തിന്റെ (5) പരിശോധനാ ഫലമാണ് ഇന്ന് രാവിലെ പുറത്തുവന്നത്.
രണ്ട് പരിശോധനയിലും പേവിഷബാധ സ്‌ഥിരീകരിച്ചു. കുട്ടിയുടെ...
പാറയിൽ ഇരുന്നു; ശക്‌തമായ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ: രണ്ടുദിവസം മുൻപ് എടക്കാട് ഏഴര മുനമ്പിൽ നിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. താഴെ കായലോട്ടെ എംസി ഹൗസിൽ ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ രണ്ടുകിലോമീറ്റർ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കടത്തികൊണ്ടുപ്പോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചെമ്പലകുന്നേൽ സിജെ ജിബിനാണ് (24) ശിക്ഷ വിധിച്ചത്....









































