Thu, Sep 10, 2026
35 C
Dubai

കാർ കത്തി വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത; വാഹനത്തിനരികിൽ പെട്രോൾ കന്നാസ്

കോഴിക്കോട്: ചേവായൂരിൽ ഇന്ന് പുലർച്ചെ കാർ കത്തി മധ്യവയസ്‌കനായ വ്യാപാരി മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കത്തിയ കാറിനരികിൽ നിന്നും പെട്രോൾ കന്നാസ് കണ്ടെത്തി. ഇന്ന് പുലർച്ചെ 4 മണിക്കും 4.30നും ഇടയിലാണ് ചേവായൂർ...

മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരൻ; കോഴിക്കോട് അബൂബക്കർ അന്തരിച്ചു

കോഴിക്കോട്: മലബാറിന്റെ സ്വന്തം മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്‌റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്‌ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. സ്‌ട്രോക്ക് ബാധിച്ച് രണ്ടുമാസത്തോളമായി...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. വിലങ്ങാട് വടക്കേ വായാട് ഉന്നതി വേലിയേരി ഹൗസിൽ ചന്തുവിന്റെ മകൻ വിസി സുനിൽ (40) ആണ് മരിച്ചത്. ചെങ്ങന്നൂർ...

ഡാൻസാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ

കോഴിക്കോട്: ഡാൻസാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പോലീസ് പിടിയിൽ. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. സബ് ഇൻസ്‌പെക്‌ടർ ചമഞ്ഞ് വിൽപ്പനക്കാരിൽ നിന്ന് ലഹരിമരുന്ന് പിടിച്ചെടുക്കുകയും ഇത്...

ശിവസൂര്യയെ കാണാതായിട്ട് 18 ദിവസം; അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും

കണ്ണൂർ: ചൊക്ളിയിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥി ശിവസൂര്യക്കായി സംസ്‌ഥാനത്തിന്‌ പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. അന്വേഷണ സംഘം ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. ശിവസൂര്യയെ കാണാതായിട്ട്...

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം; പാർക്കിങ് അനുവദിക്കില്ല

കോഴിക്കോട്: ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിങ് അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടം കൂടി നിൽക്കാനും അനുവദിക്കില്ല. ഗതാഗതം തടസപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും...

ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സ്‌ഥാപനം അടച്ചുപൂട്ടണം; ആക്ഷൻ കമ്മിറ്റി

വടകര: ആയഞ്ചേരി തറോപ്പൊയിലിലെ സിഎൻജി സിലിണ്ടർ പരിശോധനാ കേന്ദ്രവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നും സ്‌ഥാപനം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് സിഎൻജി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്‌ദുൽ...

കൊടുവള്ളിയിൽ 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പ്രതികൾക്കായി തിരച്ചിൽ

കോഴിക്കോട്: കൊടുവള്ളിയിൽ 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒളിവിൽപ്പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയുടെ പിതൃസഹോദരനും ഭാര്യയും ഉൾപ്പടെ മൂന്നുപേരാണ് ഒളിവിലുള്ളത്. മോഷണശ്രമം ആരോപിച്ചാണ് 12 കാരനെ പിതാവിന്റെ ബന്ധുക്കൾ ക്രൂരമായി...
- Advertisement -