ബൈക്ക് നിർത്തിയത് ചോദ്യം ചെയ്‌തു; തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം
കോഴിക്കോട്: തിക്കോടിയിൽ റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദ്ദനം. അയനിക്കാട് സ്വദേശി ധനീഷിനെയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഗേറ്റിന് സമീപം ബൈക്ക് നിർത്തിയത് ചോദ്യം ചെയ്‌തതാണ് അക്രമത്തിന് പിന്നിൽ.
മൂന്നുപേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരാണ്...
ഗർഭിണിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്‌റ്റിൽ
കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്‌മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ്...
തദ്ദേശ തിരഞ്ഞെടുപ്പ്; കക്കയം, കരിയാത്തുംപാറ കേന്ദ്രങ്ങൾ നാളെ തുറക്കില്ല
കൂരാച്ചുണ്ട്: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന നാളെ (വ്യാഴം) കേരള ഹൈഡൽ ടൂറിസം സെന്ററിന് കീഴിലുള്ള കക്കയം ഹൈഡൽ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്ക് കേഴിലുള്ള കരിയാത്തുംപാറ തോണിക്കടവ് ടൂറിസ്‌റ്റ് കേന്ദ്രങ്ങൾ തുറന്ന്...
യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം. ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ എട്ടുമണി മുതലാണ് ഗതാഗത...
സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്.
ഇന്ന്...
ബാങ്ക് ഭരണം അട്ടിമറിക്കാൻ ശ്രമം; എൻകെ അബ്‌ദുറഹ്‌മാനെ പുറത്താക്കി കോൺഗ്രസ്
കോഴിക്കോട്: കെപിസിസി അംഗവും സഹകരണ ബാങ്ക് ചെയർമാനുമായ എൻകെ അബ്‌ദുറഹ്‌മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൽ കെപിസിസി...
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഒമ്പതാം നിലയിലെ സി ബ്ളോക്കിലാണ് തീ പടർന്നതെന്നാണ് വിവരം. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന അടക്കം സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
പ്രവർത്തനം...
അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...









































