Sat, Jan 24, 2026
16 C
Dubai

ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ചികിൽസയിൽ

കോഴിക്കോട്: റെസ്‌റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ചാത്തമംഗലം സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ വയനാട് വൈത്തിരിയിലെ ഒരു റെസ്‌റ്റോറന്റിൽ നിന്നായിരുന്നു ബിരിയാണി കഴിച്ചിരുന്നത്. ചാത്തമംഗലം വെള്ളന്നൂർ സ്വദേശി രാജേഷ്...

ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് 17 വയസുകാരന് ദാരുണാന്ത്യം. ചെറോട്ടുകുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ്‌ (17) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട്ട് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന ബസും...

വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ആഹ്ളാദ പ്രകടനം രാത്രി ഏഴ് മണിവരെ മാത്രമായി പരിമിതപ്പെടുത്തി. ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. വാഹനജാഥയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ വിജയിക്കുന്ന...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതിയുടെ മൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കോഴിക്കോട് ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ വൈകിട്ട് നാല് മണിയോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. അന്വേഷണം തൃപ്‌തികരമാണെന്ന് യുവതിയുടെ അച്ഛൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'വിവാഹത്തട്ടിപ്പിലും...

മഴ നനയാതിരിക്കാൻ കടയിൽ കയറിനിന്നു; വിദ്യാർഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്ന വിദ്യാർഥി തൂണിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ പൂവാട്ടുപറമ്പിൽ പുതിയതോട്ടിൽ അലി മുസ്‌ല്യാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും വീഴ്‌ച; പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ശസ്‌ത്രക്രിയയിൽ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്‌ത്രക്രിയയിൽ പിഴവുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. പൊട്ടലുള്ള കൈക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്‌ത്രക്രിയക്ക്‌ ശേഷം അജിത്തിന്...

മുക്കത്ത് ടൂറിസ്‌റ്റ് ബസിന് പിന്നിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം മാങ്ങാപ്പൊയിലിൽ കാറപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. നിർത്തിയിട്ട ടൂറിസ്‌റ്റ് ബസിന് പിന്നിൽ ഫഹദ് ഓടിച്ചിരുന്ന...

കനത്ത മഴയും മൂടൽമഞ്ഞും; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കരിപ്പൂർ: കനത്ത മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് ഇതുവരെ വഴിതിരിച്ചുവിട്ടത്. ഈ വിമാനങ്ങൾ നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യും. അതേസമയം, കരിപ്പൂരിൽ നിന്നുള്ള ദോഹ,...
- Advertisement -