ബാങ്ക് ഭരണം അട്ടിമറിക്കാൻ ശ്രമം; എൻകെ അബ്‌ദുറഹ്‌മാനെ പുറത്താക്കി കോൺഗ്രസ്
കോഴിക്കോട്: കെപിസിസി അംഗവും സഹകരണ ബാങ്ക് ചെയർമാനുമായ എൻകെ അബ്‌ദുറഹ്‌മാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡിസിസി അധ്യക്ഷൻ കെ. പ്രവീൺ കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന കണ്ടെത്തലിൽ കെപിസിസി...
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു
കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഒമ്പതാം നിലയിലെ സി ബ്ളോക്കിലാണ് തീ പടർന്നതെന്നാണ് വിവരം. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന അടക്കം സ്‌ഥലത്ത് എത്തിയിട്ടുണ്ട്.
പ്രവർത്തനം...
അരക്കോടി വിലവരുന്ന വൻ ലഹരിവേട്ട; കോഴിക്കോട് നഗരത്തിൽ യുവാക്കൾ പിടിയിൽ
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. അരക്കോടി രൂപയിലേറെ വിലവരുന്ന മാരക രാസലഹരിയുമായി രണ്ട് യുവാക്കളെ അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കുണ്ടുങ്ങൽ എംസി ഹൗസിൽ മുഹമ്മദ് സഹദ് (27), കോഴിക്കോട് തിരുവണ്ണൂർ നടയിൽ ഇർഫാൻസ്...
മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മിനിവാൻ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് (19) മരിച്ചത്. കുന്ദമംഗലം ഭാഗത്തേക്ക് വരികയായിരുന്ന വഫയുടെ സ്‌കൂട്ടറിലേക്ക് എതിർദിശയിൽ...
മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി; റോഡിൽ ഗർത്തം, വീടുകളിൽ വെള്ളം ഇരച്ചെത്തി
കോഴിക്കോട്: മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി നിരവധി വീടുകളിൽ വെള്ളവും കയറി. പുലർച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. കാലപ്പഴക്കം മൂലമാണ് പൈപ്പ് പൊട്ടിയതെന്നാണ് വിവരം. റോഡിൽ ചെറിയ ഗർത്തം രൂപപ്പെട്ടു. ഇന്നും നാളെയും പ്രദേശത്ത്...
ആഫ്രിക്കൻ പന്നിപ്പനി; കോടഞ്ചേരിയിൽ ജാഗ്രത, മാംസ വിൽപ്പന ശാലകൾ അടച്ചിടും
കോഴിക്കോട്: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്‌ഥിരീകരിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് മുണ്ടൂരിലാണ് രോഗം കണ്ടെത്തിയത്. സ്വകാര്യ ഉടമസ്‌ഥതയിലുള്ള ഫാമിലാണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഈ രോഗം...
വോട്ടർപട്ടിക ക്രമക്കേട്; കൊടുവള്ളി നഗരസഭാ കൗൺസിലറെ നീക്കി തദ്ദേശ വകുപ്പ്
കൊടുവള്ളി: അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ വിഎസ്. മനോജിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ...
കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് ഇതര സംസ്‌ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ജില്ലയിലെ കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു....








































