ചാർജിലിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു
തിരൂർ: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം....
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്‌ക്ക് സമീപം ഒഴുക്കിൽപ്പെട്ട മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യൂസഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭാരതപ്പുഴയിൽ പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയിലെ കൂടല്ലൂർ ഭാഗത്താണ് മൃതദേഹം...
ഉറങ്ങിക്കിടന്ന നാല് വയസുകാരനെ പുലി കടിച്ചോടി; പിതാവ് രക്ഷപ്പെടുത്തി
മലക്കപ്പാറ: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന നാല് വയസുകാരന് പുലിയുടെ ആക്രമണത്തിൽ പരിക്ക്. കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായ മലക്കപ്പാറയിലെ വീരാൻകുടി ആദിവാസി ഉന്നതിയിൽ ബേബി-രാധിക ദമ്പതികളുടെ മൂത്ത മകൻ രാഹുലിനെയാണ് വെള്ളിയാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പുലി...
മാലിന്യക്കുഴി ശുചീകരണത്തിനിടെ ശ്വാസതടസം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു
മലപ്പുറം: അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്‌കരണ പ്ളാന്റിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്‌ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
തോട്ടിലേക്ക്...
വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത് മരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...
സംസ്‌ഥാനത്ത് വീണ്ടും നിപ മരണം; മണ്ണാർക്കാട് സ്വദേശി മരിച്ചു, ജാഗ്രത
പെരിന്തൽമണ്ണ: നിപ രോഗലക്ഷങ്ങളോടെ ചികിൽസയിലായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
വെള്ളിയാഴ്‌ചയാണ്...
മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു
മലപ്പുറം: കോട്ടയ്‌ക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്‌ത്രീ മരിച്ചു. നിപ ബാധിച്ച് മരിച്ച മലപ്പുറം മങ്കടയിലെ പെൺകുട്ടിക്കൊപ്പം ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പ്രകാരം ഇവർ...