Fri, Jan 23, 2026
15 C
Dubai

വിദ്യാർഥിനികൾ നാടുവിട്ട കേസ്: തുടരന്വേഷണത്തിനായി പൊലീസ് മുംബൈയിൽ

മലപ്പുറം: സ്‌കൂൾ വിദ്യാർഥിനികൾ നാടുവിട്ട കേസിൽ തുടരന്വേഷണത്തിനായി താനൂരിൽ നിന്നുള്ള പൊലീസ് സംഘം വീണ്ടും മുംബൈയിലെത്തി. പെണ്‍കുട്ടികള്‍ക്ക് മുംബൈയില്‍ പ്രാദേശിക സഹായം ലഭിച്ചോയെന്നും ബ്യൂട്ടി പാർലറിന്റെ പങ്കും അന്വേഷിക്കും. താനൂർ എസ്‌ഐ പി സുകേഷ്...

മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്, നാട്ടുകാർ ഭീതിയിൽ

മലപ്പുറം: മമ്പാട് പുലിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. മമ്പാട് പുളിക്കൽ ഓടി സ്വദേശി പൂക്കോടൻ മുഹമ്മദലിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം പ്രദേശത്ത് പുലി ഇറങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്...

പിസിഡബ്ള്യുഎഫ്‌ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌ / PCWF) ആചരിച്ചു. 1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...

കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന് വ്യാജ വീഡിയോ; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് പ്രദേശവാസികളിൽ ഭീതി പടർത്തിയ യുവാവ് അറസ്‌റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പിടികൂടിയത്. വനംവകുപ്പിന്റെ പരാതിയിലാണ് അറസ്‌റ്റ്. ആർത്തല പ്രദേശത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്‌ച...

രാത്രി കുഴിയിൽ വീണു, പ്രദേശത്ത് ഭീതി പരത്തിയിരുന്ന കസേരക്കൊമ്പൻ ചരിഞ്ഞു

എടക്കര: മൂത്തേടത്ത് ജനവാസ കേന്ദ്രത്തിലെത്തി ഭീതി പരത്തിയിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. രണ്ട് മാസത്തോളമായി പ്രദേശത്ത് വിഹരിച്ച് നടന്ന് നാട്ടുകാരെ വിറപ്പിച്ച കാട്ടാനയാണ് അർധരാത്രിയിൽ കുഴിയിൽ വീണ് ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്ന്...

പൊന്നാനിയിൽ മഖ്‌ദൂം ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം; ഇപ്പോൾ അപേക്ഷിക്കാം

പൊന്നാനി: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ സൈനുദ്ദീൻ മഖ്‌ദൂമിന്റെ നാമധേയത്തിൽ പൊന്നാനിയിൽ ഭാഷാപഠന കേന്ദ്രം ഒരുമാസത്തിനകം തുറക്കും. കോഴ്‌സുകളിലേക്ക് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. അറബിക്, ജർമൻ ഭാഷകളാണ് ആദ്യം പഠിപ്പിക്കുക. രണ്ടാംഘട്ടത്തിൽ സ്‌പാനിഷ്‌, ചൈനീസ്, ഫ്രഞ്ച്...

ഫുട്‍ബോൾ മൽസരത്തിനിടെ പടക്കംപൊട്ടി അപകടം; സംഘാടക സമിതിക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47...

പുത്തനങ്ങാടിയിൽ ആറുമാസമുള്ള കുഞ്ഞടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്തു

മലപ്പുറം: പുത്തനങ്ങാടിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെയടക്കം ഏഴുപേരെ കടിച്ച തെരുവുനായ ചത്ത നിലയിൽ. പുത്തനങ്ങാടിക്ക് സമീപം മണ്ണംകുളത്താണ് നായയുടെ ജഡം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ തെരുവുനായ ആക്രമണം നടന്നത്. തിരക്കുള്ള...
- Advertisement -