Fri, Jan 23, 2026
19 C
Dubai

എഐ യുദ്ധം മുറുകും, മസ്‌കിന്റെ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ നാളെ പുറത്തിറക്കും

ന്യൂയോർക്ക്: ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള എഐ ചാറ്റ്ബോട്ടായ 'ഗ്രോക് 3' ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ളാറ്റ്‌ഫോമായ ചാറ്റ്‌ജിപിടിക്ക് വെല്ലുവിളി ഉയർത്തി, ശതകോടീശ്വരൻ ഇലോൺ...

നിർമിത ബുദ്ധിയുടെ വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരും; സുന്ദർ പിച്ചൈ

പാരിസ്: നിർമിത ബുദ്ധിയുടെ (എഐ) വൻ അവസരങ്ങൾ ഇന്ത്യയിൽ കൊണ്ടുവരുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാരിസിൽ നടന്ന എഐ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈയുടെ പ്രഖ്യാപനം....

നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: നൂറാം വിക്ഷേപണം സമ്പൂർണ വിജയമാക്കി, അഭിമാനത്തിന്റെ നെറുകയിലേറിയിരിക്കുകയാണ് ഐഎസ്ആർഒ. ഗതിനിർണയ ഉപഗ്രഹമായ എൻവിഎസ്-02വിനെ ചരിത്ര ദൗത്യത്തിൽ ജിഎസ്‌എൽവി-എഫ്‌15 ലോഞ്ച് വെഹിക്കിൾ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ്‌ സെനറ്റിലെ...

സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് ഇലോൺ മസ്‌ക്; വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു

വാഷിങ്ടൻ: ഇലോൺ മസ്‌കിന്റെ സ്വപ്‌ന പദ്ധതിയായ സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് ദൗത്യം പരാജയമെന്ന് റിപ്പോർട്. സ്‌പേസ്‌ എക്‌സ് സ്‌റ്റാർഷിപ്പ് പ്രോട്ടോടൈപ്പ് വിക്ഷേപിച്ച് മിനിറ്റുകൾക്കകം തകർന്നു. വ്യാഴാഴ്‌ച ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം. സ്‌പേസ് എക്‌സിന്റെ...

ചരിത്ര നിമിഷത്തിൽ ഐഎസ്ആർഒ; ഡോക്കിങ് പൂർത്തിയായി-സ്‌പേഡെക്‌സ് ദൗത്യം വിജയം

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ സ്‌പേസ്‌ ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്‌ഡിഎക്‌സ്-01) ടാർഗറ്റും (എസ്‌ഡിഎക്‌സ്-02)...

സക്കർബർഗിന്റെ ഇന്ത്യക്കെതിരായ പരാമർശം; മെറ്റയ്‌ക്ക് സമൻസ് അയക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്‌ക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന്...

സ്‌പേഡെക്‌സ് ദൗത്യം; ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ- ഡോക്കിങ് നീളുന്നു

ബെംഗളൂരു: ബഹിരാകാശത്ത് ചരിത്രം കുറിക്കുന്ന, സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്ന് മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം...

ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി; ഡോ. വി നാരായണനെ ചെയർമാനായി നിയമിച്ചു

ന്യൂഡെൽഹി: ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി. തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്‌റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്‌ടർ ഡോ. വി നാരായണനെ ഐഎസ്ആർഒ ചെയർമാനായി കേന്ദ്ര സർക്കാർ നിയമിച്ചു. ബഹിരാകാശ ശാസ്‌ത്ര വകുപ്പ്...
- Advertisement -