Mon, Jan 26, 2026
22 C
Dubai

പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച വരെ സ്വകാര്യ ബസുകൾക്ക് ടോൾ ഈടാക്കില്ല

പാലക്കാട്: പന്നിയങ്കര ടോളിൽ ചൊവ്വാഴ്‌ച (ഈ മാസം 5) വരെ സ്വകാര്യ ബസുകളിൽ നിന്ന് ടോൾ ഈടാക്കില്ല. പോലീസുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. നെൻമാറ വേല, എസ്എസ്എൽസി പരീക്ഷ എന്നിവ കണക്കിലെടുത്താണ് സ്വകാര്യ...

പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...

വാളയാറില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം; രണ്ട് മരണം

പാലക്കാട്: വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരളീധരന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ...

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: ശിരുമുഖ ഫോറസ്‌റ്റ് റേഞ്ചിൽ ഭവാനിസാഗർ റിസർവോയറിൽ കാട്ടാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി. 18നും 20നും ഇടയിൽ പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞതെന്ന് റേഞ്ചർ ശെന്തിൽകുമാർ അറിയിച്ചു. തിങ്കളാഴ്‌ച വൈകീട്ടാണ് പെത്തികുട്ട ബീറ്റിൽ റിസർവ് ഫോറസ്‌റ്റിനരികെ 20...

പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ്‌ എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ്...

ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനം; അന്വേഷണം പ്രഖ്യാപിച്ചു

പാലക്കാട്: അയ്യപുരം ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങൾക്ക് മർദ്ദനമേറ്റു. ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാറാണ് മർദ്ദിച്ചത്. വിജയകുമാര്‍ പലതവണയായി കുഞ്ഞുങ്ങളെ മര്‍ദ്ദിച്ചുവെന്നാണ് ആയയുടെ പരാതിയില്‍ പറയുന്നത്. സ്‌കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. നവജാതശിശുക്കള്‍...

പാലക്കാട് വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പേഴുങ്കരയിൽ വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്ത് വീട്ടിൽ ഹൗസിയ ആണ് (38) മരിച്ചത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. 13 വയസുകാരനായ മകനുമൊന്നിച്ചാണ് ഹൗസിയ താമസിച്ചിരുന്നത്.  വൈകിട്ട് മകൻ...

മണ്ണാർക്കാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; ഒരാൾ പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് ആനമൂളിയിലെ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻകുന്ന് വനത്തോട് ചേർന്ന പുഴയിൽ ആനമൂളി സ്വദേശിയായ ആദിവാസി യുവാവ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ബാലന്റെ കഴുത്തിലും...
- Advertisement -