പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും

By Trainee Reporter, Malabar News
Panniyankara Toll Plaza

പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ പ്രദേശ വാസികളിൽ നിന്നും സ്വകാര്യ ബസുകളിൽ നിന്നും സ്‌കൂൾ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നില്ല.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകളിൽ നിന്നും ടോറസ് വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പണിമുടക്കിന് ശേഷം കഴിഞ്ഞ ദിവസം മുതൽ സ്വകാര്യ ബസുകൾ സാധാരണ പോലെ സർവീസ് നടത്തിയെങ്കിലും ടോൾ പിരിക്കാൻ കരാർ കമ്പനി തയ്യാറായില്ല. എന്നാൽ, നാളെ മുതൽ ടോൾ പിരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

മറ്റ് ടോൾ പ്ളാസകളിൽ നിന്ന് വ്യത്യസ്‌തമായി വൻ തുകയാണ് നിലവിൽ പന്നിയങ്കരയിൽ നിന്ന് ഈടാക്കുന്നത്. ഇതിനെതിരെ ടോൾ പിരിവ് ആരംഭിച്ച മാർച്ച് ഒമ്പത് മുതൽ പന്നിയങ്കരയിൽ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴാണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഇതേച്ചൊല്ലി വ്യാപക പ്രതിഷേധത്തിന് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.

Most Read: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE