Tag: Malabar news palakkad
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു
വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു.
മരിച്ച...
കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവർ അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെഎസ്ആർടിസി ബസ് സിഗ്‌നൽ...
പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിക്കും
പാലക്കാട്: വടക്കാഞ്ചേരി-മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ നാളെ മുതൽ ടോൾ നിരക്ക് വർധിപ്പിക്കുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. എല്ലാ വിഭാഗങ്ങളിലും ഏകദേശം പത്ത് ശതമാനം വരെ വർധനവ് ഉണ്ടാകും. നിലവിൽ...
വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട
പാലക്കാട്: വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. സംഭവത്തിൽ നാലുപേർ പിടിയിലായി.
കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ...
മുള്ളി-ഊട്ടി പാത അടച്ച് തമിഴ്‌നാട് വനംവകുപ്പ്; വിലക്ക് വിനോദ സഞ്ചാരികൾക്ക്
പാലക്കാട്: വന്യമൃഗ ശല്യത്തെ തുടർന്ന് അട്ടപ്പാടി മുള്ളിയിൽ നിന്ന് ഊട്ടിയിലേക്കുള്ള പാത തമിഴ്‌നാട് സർക്കാർ അടച്ചു. വന്യമൃഗങ്ങൾ സ്‌ഥിരമായി ഇറങ്ങുന്ന മേഖലയായതിനാൽ സഞ്ചാരികളെ ഇതുവഴി കടത്തിവിടാൻ അനുവദിക്കില്ലെന്ന് കോയമ്പത്തൂർ ഡിഎഫ്ഒ അശോക് കുമാർ...
വെള്ളപ്പാറയിൽ ബൈക്ക് യാത്രികരുടെ അപകട മരണം; അന്വേഷണം ആരംഭിച്ചു
പാലക്കാട്: ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറയിൽ അപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലോറിക്കും കെഎസ്ആർടിസി ബസിനും ഇടയിൽ കുടുങ്ങി കാവശ്ശേരി ഈടുവെടിയാൽ ഷീജാ നിവാസിൽ...
കാണാതായ പെൺകുട്ടിയുടെ മൃതദേഹം പൊട്ടക്കിണറ്റിൽ; അന്വേഷണം ആരംഭിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് ഷോളയൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിക്ക് അപസ്‌മാര രോഗം ഉണ്ടായിരുന്നതായി ആരോഗ്യ...
വാളയാറിൽ എംബിഎ വിദ്യാർഥി എംഡിഎംഎയുമായി അറസ്‌റ്റിൽ
പാലക്കാട്: വാളയാറിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി പിടിയിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്‍റ്റിലായത്.
ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും...