പാലക്കാട്: വാളയാറിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്നുമായി എംബിഎ വിദ്യാർഥി പിടിയിലായി. എറണാകുളം ചേരാനല്ലൂർ സ്വദേശി എബിനാണ് അറസ്റ്റിലായത്.
ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നടത്തിയ പരിശോധനയിലാണ് എബിനിൽ നിന്നും എട്ട് ഗ്രാം എംഡിഎംഎ പിടികൂടിയത്.
ബെംഗളുരു എസ്ബി കോളേജിൽ എംബിഎ വിദ്യാർഥിയായ എബിൻ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്ക് നൽകാനുമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിൽ എബിനെ 14 ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
Malabar News: കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു