കോഴിക്കോട് വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു

By Trainee Reporter, Malabar News
Kozhikode: A lorry carrying straw caught fire
Ajwa Travels

കോഴിക്കോട്: കോടഞ്ചേരി ടൗണിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റിയാണ് ഡ്രൈവർ അപകടം ഒഴിവാക്കിയത്.

കണ്ണോത്ത് ഭാഗത്തു നിന്ന് വൈക്കോൽ നിറച്ച ലോറിയിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറാണ് ആദ്യം കണ്ടത്. ഉടൻ കോടഞ്ചേരി ടൗണിലെ റോഡരികിലുള്ള ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചു കയറ്റി. ഈ സമയം വൈക്കോൽ കത്തി തുടങ്ങിയിരുന്നു. പാർക്ക് ചെയ്‌ത്‌ ഡ്രൈവർ ഇറങ്ങിയ ശേഷം തീ ആളിപടരുകയായിരുന്നു.

തുടർന്ന് തൊട്ടടുത്ത ജോലി ചെയ്‌തിരുന്ന ജെസിബി ഉപയോഗിച്ച് വൈക്കോൽ കൂട്ടങ്ങൾ ലോറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. കോഴിക്കോട് കോടഞ്ചേരി അങ്ങാടിയിൽ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപത്ത് വെച്ചാണ് വൈക്കോലിന് തീ പിടിച്ചത്.

Most Read: ബിജെപിയുമായി വീണ്ടും സഖ്യം; വാര്‍ത്ത തള്ളി ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE