കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

By Trainee Reporter, Malabar News
Case against the ksrtc driver
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ കണ്ണന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. കെഎസ്ആർടിസി ഡ്രൈവർ അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കെഎസ്ആർടിസി ബസ് സിഗ്‌നൽ തെറ്റിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ വ്യക്‌തമാക്കുന്നത്‌. അപകടത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് തടഞ്ഞു വെക്കുകയായിരുന്നു.

സംഭവത്തിൽ പാലക്കാട് സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ണന്നൂർ സ്വദേശിനി ചെല്ലമ്മ(80) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ കണ്ണന്നൂർ ദേശീയപാതയിൽ വച്ചാണ് അപകടം ഉണ്ടായത്.

Most Read: ബിടിആർ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE