ബിടിആർ വാഹനവ്യൂഹം അപകടത്തിൽപ്പെട്ട് പോലീസുകാരൻ മരിച്ചു

By News Bureau, Malabar News
Ajwa Travels

താമുൽപൂർ: അസമിൽ ബോഡോലാൻഡ് ടെറിട്ടോറിയൽ റീജിയണിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗത്തിന്റെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ് താമുൽപൂരിൽവച്ച് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥൻ മരണപ്പെട്ടു.

തമുൽപൂരിനടുത്ത് 11 മൈൽ ഏരിയയിലാണ് സംഭവം. രാജു കലിത എന്ന ഉദ്യോഗസ്‌ഥനാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

ബിടിആറിന്റെ സിഇഎമ്മായ പ്രമോദ് ബോറോയുടെ വാഹനവ്യൂഹം താമുൽപൂരിൽ നിന്ന് രംഗിയയിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. വഴിയിൽ വാഹന വ്യൂഹത്തിന്റെ അകമ്പടി വാഹനം നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

അതേസമയം അപകട കാരണം വ്യക്‌തമല്ല. സിഇഎം പ്രമോദ് ബോറോ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ദൗർഭാഗ്യകരമായ സംഭവത്തിൽ അങ്ങേയറ്റം വേദനിക്കുന്നുവെന്ന് പ്രമോദ് ബോറോ ട്വീറ്റ് ചെയ്‌തു.

Most Read: ജഹാംഗീർപുരിയിലെ ഒഴിപ്പിക്കൽ; ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE