വടക്കഞ്ചേരിയിൽ വന്‍ ലഹരിവേട്ട

By News Bureau, Malabar News
cannabis-seized in palakkad
Representational Image
Ajwa Travels

പാലക്കാട്: വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. സംഭവത്തിൽ നാലുപേർ പിടിയിലായി.

കാറിൽ ഉണ്ടായിരുന്ന തൃശൂർ സ്വദേശികളായ ശിവകുമാർ, ഷെറിൻ, പാലക്കാട് സ്വദേശികളായ രാജേഷ്, അമർജിത്ത് എന്നിവരാണ് അറസ്‌റ്റിലായത്‌.

ഇന്ന് രാവിലെ 11 മണിയോടെയാണ് വടക്കഞ്ചേരി ആമക്കുളത്ത് വെച്ച് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് തൃശൂരിലേക്ക് കഞ്ചാവ് കടത്തവെയാണ് പ്രതികൾ പിടിയിലായത്.

85 പാക്കറ്റുകളിലായാണ് പ്രതികൾ കഞ്ചാവ് കാറിൽ ഒളിപ്പിച്ചിരുന്നത്. അറസ്‌റ്റിലായവർ ഇതിന് മുൻപും കഞ്ചാവു കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പിടിയിൽ ആയവരാണെന്ന് അന്വേഷണ സംഘം പറയുന്നു. പ്രതികളെ തുടർ നടപടികൾക്കായി ആലത്തൂർ എക്‌സൈസ് റേഞ്ച് ഓഫിസിന് കൈമാറി.

Most Read: സ്‌ത്രീവിരുദ്ധ പരാമർശം; മാപ്പ് പറയില്ലെന്ന് സിപി മാത്യു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE