സംഘർഷം തുടരുന്നു; യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്ക് ഹെൽപ് ലൈൻ ആരംഭിച്ചു

By Team Member, Malabar News
Help Line For Malayalees In Ukraine
Ajwa Travels

ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. യുക്രൈനിൽ കുടുങ്ങിയ ആളുകൾക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെ +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ [email protected] എന്ന ഇമെയിൽ ഐഡിയിലും ബന്ധപ്പെടാം.

യുക്രൈനിൽ കുടുങ്ങിയ ആളുകളെ കുറിച്ചുള്ള വിവരങ്ങൾക്കായി നാട്ടിലുള്ള ബന്ധുക്കൾക്കും ബന്ധപ്പെടാവുന്നതാണ്. കൂടാതെ നോര്‍ക്കയുടെ ടോള്‍ഫ്രീ നമ്പറായ
1800 425 3939ലും, [email protected] എന്ന ഇമെയിൽ ഐഡിയിലും സഹായത്തിനായി ആളുകൾക്ക് ബന്ധപ്പെടാം.

ഇതിനൊപ്പം തന്നെ അടിയന്തിര സാഹചര്യങ്ങളിൽ വിദേശകാര്യ വകുപ്പിനെയും ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്‌തമാക്കി. 1800118797, +911123012113, +911123014101, +911123017905 എന്നിവയാണ് വിദേശകാര്യ വകുപ്പിന്റെ ടോൾഫ്രീ നമ്പറുകൾ. നിലവിൽ റഷ്യ- യുക്രൈൻ സംഘർഷം തുടരുകയാണ്. എന്നാൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ നിലവിൽ സുരക്ഷിതരാണെന്നാണ് വ്യക്‌തമാകുന്നത്.

Read also: റഷ്യ-യുക്രൈൻ സംഘർഷം; സ്വർണവിലയും കുതിച്ചുയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE