Thu, Jan 22, 2026
21 C
Dubai

കൊയിലാണ്ടിയിൽ മരിച്ചയാൾക്ക് ചെള്ളുപനി, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്‌ത്രീക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ...

നാദാപുരം പുറമേരിയിൽ സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്‌ഫോടനം

കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്‌ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്‍ഫോടനം ഉണ്ടായത്. സ്‌കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്‍ഫോടനം. പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്റെ ടയർ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി; ഒപിയിൽ പരിശോധന

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശത്തിൽ...

അമീബിക് മസ്‌തിഷ്‌ക ജ്വരം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട്: സംസ്‌ഥാനത്ത്‌ അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരുമരണം കൂടി റിപ്പോർട് ചെയ്‌തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്ന് ഒരാഴ്‌ചയായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. രോഗം...

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അടിവാരം വരെ വാഹനങ്ങളുടെ നിര

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ അതിരൂക്ഷ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുന്ന അവസ്‌ഥയാണ് ചുരത്തിൽ കാണുന്നത്. പുതുവൽസര ആഘോഷത്തോട്...

താമരശ്ശേരിയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരിക്ക് സമീപം എലോക്കരയിൽ പ്‌ളാസ്‌റ്റിക് മാലിന്യ സംസ്‌കരണ ഫാക്‌ടറിയിൽ വൻ തീപിടിത്തം. പ്ളാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് സംഭവം. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ...

തട്ടുകടകൾ അടയ്‌ക്കണം, കൂട്ടംകൂടി നിൽക്കരുത്; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

കോഴിക്കോട്: പുതുവൽസര ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം. ബുധനാഴ്‌ച വൈകീട്ട് ഏഴുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം...

ഏഴാം ക്ളാസുകാരനെ പ്ളസ് ടു വിദ്യാർഥി വീട്ടിൽക്കയറി മർദ്ദിച്ചു; മുഖത്തും നെഞ്ചിനും പരിക്ക്

കോഴിക്കോട്: ഏഴാം ക്ളാസ് വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ചതായി പരാതി. കൂടരഞ്ഞി സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്‌കൂളിൽ പഠിക്കുന്ന പെരുമ്പൂള സ്വദേശിയായ പ്ളസ് ടു വിദ്യാർഥിയാണ്...
- Advertisement -