കുമ്പളയിൽ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; എംഎൽഎ എകെഎം അഷ്റഫ് അറസ്റ്റിൽ
കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെയാണ്...
കോഴിക്കോട് പിക്കപ്പും കാറും കൂട്ടിയിടിച്ച് മൂന്നുമരണം; രണ്ടുപേർക്ക് പരിക്ക്
കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പതിമംഗലം അങ്ങാടി മുറിയനാൽ പത്താംമൈലിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നുമരണം. പിക്കപ്പ് വാൻ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ...
ആരിക്കാടിയിൽ നാളെ മുതൽ ടോൾ പിരിക്കാൻ നീക്കം; നടപടികൾ തുടങ്ങി
കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ തിങ്കൾ മുതൽ വാഹനങ്ങൾക്ക് ടോൾ പിരിവ് ആരംഭിക്കും. ഇത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി സ്വകാര്യ കരാർ കമ്പനിയായ സ്കൈലാർക് ഇൻഫ്രാ സ്ഥാപനത്തിന് നിർദ്ദേശം...
കൊയിലാണ്ടിയിൽ മരിച്ചയാൾക്ക് ചെള്ളുപനി, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിൽ ചെള്ളുപനി സ്ഥിരീകരിച്ചു. പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ...
നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെ സ്ഫോടനം
കോഴിക്കോട്: ജില്ലയിലെ നാദാപുരം പുറമേരിയിൽ സ്ഫോടനം. നാദാപുരം പുറമേരി ആറാംവെള്ളി ക്ഷേത്രത്തിന് സമീപമാണ് രാവിലെ 8.50ഓടെ സ്ഫോടനം ഉണ്ടായത്. സ്കൂൾ ബസ് കടന്നുപോയതിന് പിന്നാലെയായിരുന്നു സ്ഫോടനം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിന്റെ ടയർ...
അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച സംഭവം; സ്കൂളിൽ വെച്ചും പീഡനം, ദൃശ്യങ്ങൾ പകർത്തി
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂൾ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവന്നത്. സ്കൂളിലെ സംസ്കൃതം അധ്യാപകൻ അനിൽ കുട്ടികളെ സ്കൂളിൽ വെച്ചും പീഡിപ്പിച്ചതായി...
ലതേഷ് കൊലക്കേസ്; ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ
തലശ്ശേരി: തലായിലെ സിപിഎം നേതാവ് കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷ. മറ്റു വകുപ്പുകളിലായി 35 വർഷം തടവും 1.4 ലക്ഷം രൂപ പിഴയും...
കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി; ഒപിയിൽ പരിശോധന
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി. പ്രിൻസിപ്പലിന് ഇ-മെയിലായിട്ടാണ് സന്ദേശമെത്തിയത്. ഒപിയിൽ പോലീസ് പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. മെഡിക്കൽ കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശത്തിൽ...









































