Fri, Mar 27, 2026
24.3 C
Dubai

പന്നിയങ്കര ടോൾ പിരിവ്; പാലക്കാട്-തൃശൂർ ജില്ലകളിലെ സ്വകാര്യ ബസുകൾ പണിമുടക്കിൽ

പാലക്കാട്: ജില്ലയിലെ പന്നിയങ്കര ടോൾ പ്ളാസയിൽ ടോൾ നിരക്ക് പിൻവലിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകൾ ഇന്ന് മുതൽ അനിശ്‌ചിതകാല പണിമുടക്കിൽ. പ്രതിമാസം 10,000 രൂപ ടോൾ നൽകാനാവില്ലെന്ന് വ്യക്‌തമാക്കിയാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ...

വായ്‌പാ തിരിച്ചടവ് മുടങ്ങി; യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി

വയനാട്: വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിലെ ജീവനക്കാർ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽക്കയറി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് ബത്തേരി മണ്ഡലം സെക്രട്ടറി ജോഷി വേങ്ങൂർ...

കണ്ടക്‌ടർ ഇല്ലാത്ത ബസിന് പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്

പാലക്കാട്: കണ്ടക്‌ടർ ഇല്ലാതെ യാത്രക്കാരെ വിശ്വസിച്ച് പരീക്ഷണ ഓട്ടം തുടങ്ങിയ സ്വകാര്യബസിന് മോട്ടോർവാഹന വകുപ്പിന്റെ പൂട്ട്. കണ്ടക്‌ടർ ഇല്ലാതെ ഓടാനാവില്ലെന്ന് കാണിച്ച് മോട്ടോർ വാഹനവകുപ്പ് വിലക്കിയതോടെ സർവീസ് ആരംഭിച്ച് നാലാംനാൾ ബസിന് ഓട്ടം...

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ വീണ്ടും ഷിഗെല്ല സ്‌ഥിരീകരിച്ചു. കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിൽ ഇന്നലെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. എന്നാൽ ഒരാളിൽ മാത്രമാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളതെന്നും, രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ഏഴു വയസുള്ള പെൺകുട്ടിക്കാണ്...

പോലീസ് കസ്‌റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവം; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

കോഴിക്കോട്: ജില്ലയിലെ ചെറുവണ്ണൂരിൽ പോലീസ് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്‌ണുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. റിപ്പോർട്ടിൽ ജിഷ്‌ണുവിന്റെ തലയ്‌ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റതായി വ്യക്‌തമാക്കുന്നുണ്ട്. ഈ...

കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്

കാസർഗോഡ്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. കാസർഗോഡ് ഭീമനടിയിലാണ് സംഭവം. ഭീമനടി സ്വദേശി അന്നമ്മക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ അന്നമ്മയെ വെള്ളരിക്കുണ്ട്...

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 65 വർഷം തടവും പിഴയും വിധിച്ചു

പാലക്കാട്: പോക്‌സോ കേസിലെ പ്രതിക്ക് 65 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ചു. പാലക്കാട് ഒറ്റപ്പാലത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുളത്തൂർ സ്വദേശിയായ അപ്പുവിനെതിരെ(72) അതിവേഗ കോടതി ശിക്ഷ വിധിച്ചത്....

ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്‌ടിച്ചു; രണ്ട് പേർ അറസ്‌റ്റിൽ

മലപ്പുറം: തുവ്വൂരിൽ നിന്നു മാലിന്യം മോഷ്‌ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്‌റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പോലീസാണ്...
- Advertisement -